Mon. Dec 23rd, 2024
കോട്ടയം:

ഫ്ലാറ്റിന്‍റെ പന്ത്രണ്ടാം നിലയിൽ നിന്നും വീണ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം സ്വദേശി ജോൺ ടെന്നി കുര്യന്‍റെ മകൾ റെയ (15 )ആണ് മരിച്ചത്. കോട്ടയം പള്ളിക്കുടം സ്കൂൾ 10 -ാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച റെയ.

ഇന്നലെ രാത്രി 10 മണിക്കാണ് അപകടം സംഭവിച്ചത്. ശബ്ദം കേട്ട് എത്തിയ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ ആണ് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ടത്. ഉടൻ ഫ്ലാറ്റ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു.

കൺട്രോൾ റൂം പൊലീസ് എത്തി പെണ്‍കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.