Thu. Apr 24th, 2025
അഹമ്മദാബാദ്:

ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ഹനുമാന്റെ പടുകൂറ്റൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങിന് പ്രധാനമന്ത്രി മുഖ്യാതിഥിയാകുന്നത്. 108 അടി ഉയരമുള്ളതാണ് പ്രതിമ.

ഹനുമാൻജി ചാര്‍ ധാം പദ്ധതി പ്രകാരം രാജ്യത്തുടനീളം നിര്‍മ്മിച്ച നാല് പ്രതിമകളിൽ രണ്ടാമത്തേതാണ് ഇത്. ഗുജറാത്തിലെ മോര്‍ബിയിലെ കേശവാനന്ദ് ജിയുടെ ആശ്രമത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 2010 ലാണ് ഹനുമാൻജി ചാര്‍ ധാം പദ്ധതി പ്രകാരമുള്ള ആദ്യ പ്രതിമ സ്ഥാപിച്ചത്.

ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. രാമേശ്വരത്താണ് മൂന്നാമത്തെ പ്രതിമ നിര്‍മ്മിക്കുന്നത്. പ്രതിമയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഹനുമാൻ വിശ്വാസികളായ ജനങ്ങൾ ഹനുമാന്റെ ജന്മദിനമായി ആഘോഷിക്കുന്ന ദിവസമാണ് ഹനുമാൻ ജയന്തി. ഈ വര്‍ഷം ഏപ്രിൽ 16നാണ് ഹനുമാൻ ജയന്തി ആഘോഷിക്കുന്നത്.