Mon. Dec 23rd, 2024

ഈ വർഷം നടക്കാനിരിക്കുന്ന അണ്ടർ 17 ഫിഫ വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കും. ഗോവ, ഭുവനേശ്വർ, നവി മുംബൈ എന്നീ വേദികളിലായാണ് ലോകകപ്പ് നടക്കുക. മത്സരക്രമത്തിൻ്റെ നറുക്കെടുപ്പ് ജൂൺ 24ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വച്ച് നടക്കും.

ഒക്ടോബർ 11 മുതൽ 30 വരെയാണ് ലോകകപ്പ് നടക്കുക. 16 ടീമുകളാണ് ടൂർണമെൻ്റിൽ പങ്കെടുക്കുക. ആതിഥേയരായ ഇന്ത്യയെ കൂടാതെ ബ്രസീൽ, ചിലി, ചൈന, കൊളംബിയ, ജപ്പാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഇതുവരെ യോഗ്യത നേടിയിട്ടുള്ളത്.

ഇനി 9 ടീമുകൾ കൂടി യോഗ്യത നേടിയെത്താനുണ്ട്. ആകെ 16 ടീമുകൾ 4 ഗ്രൂപ്പിലായി അണിനിരക്കും. ഓരോ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും.