Sun. Feb 23rd, 2025
ഇസ്ലാമാബാദ്:

ഭരണമാറ്റത്തിന് പിന്നാലെ പാകിസ്ഥാനിൽ ഭീകരാക്രമണം. ഖൈബർ പ്രവിശ്യയിൽ റോക്കറ്റ് ആക്രമണത്തിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്ക്.

ഷഹബാസ് ഷെരീഫിന്റെ മന്ത്രിസഭ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെയാണ് ഭീകരാക്രമണം നടന്നത്. ബിലാവൽ ഭൂട്ടോയുടെ പാർട്ടിക്ക് ഏഴു മന്ത്രി സ്ഥാനം ലഭിക്കും. പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തു.

ചടങ്ങിൽ പങ്കെടുക്കാതെ പ്രസിഡന്‍റ് ആരിഫ് ആൽവി അവധിയെടുത്തതോടെ സെനറ്റ് ചെയർമാൻ സാദ്ദിഖ് സഞ്ജറാണിക്ക് മുന്നിലാണ് ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനവും സ്ഥിരതയുള്ള ഭീകരവിരുദ്ധമായ പ്രദേശം ഉണ്ടാകണം എന്നതാണ്. എങ്കിലേ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയൂ. ആളുകളുടെ അഭിവൃദ്ധിയും സൗഖ്യവും ഉറപ്പിക്കാൻ കഴിയൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.