Mon. Dec 23rd, 2024
കൊ​ച്ചി:

എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ മൊ​ബൈ​ല്‍ ഫോ​ൺ ലൈ​റ്റ് വെ​ളി​ച്ച​ത്തി​ല്‍ പ​രീ​ക്ഷ എ​ഴു​തി വി​ദ്യാ​ര്‍ത്ഥി​ക​ള്‍. തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന ഒ​ന്നാം വ​ര്‍ഷ ബി​രു​ദ പ​രീ​ക്ഷ​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ളേ​ജി​ലെ ഇം​ഗ്ലീ​ഷ് മെ​യി​ന്‍ ഹാ​ളി​ല്‍ വി​ദ്യാ​ര്‍ത്ഥി​ക​ള്‍ മൊ​ബൈ​ല്‍ ഫ്ലാ​ഷ് തെ​ളി​ച്ച് പ​രീ​ക്ഷ എ​ഴു​തു​ന്ന ചി​ത്ര​ങ്ങ​ള്‍ സാ​മൂ​ഹിക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.

വൈ​ദ്യു​തി വെ​ളി​ച്ച​മി​ല്ലാ​തെ​യി​രു​ന്ന് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ കോ​ളേ​ജി​ലെ വി​ദ്യാ​ര്‍ത്ഥി​ക​ള്‍ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു. കോ​ളേ​ജി​ല്‍ രാ​വി​ലെ മു​ത​ല്‍ വൈ​ദ്യു​തി​യി​ല്ലാ​യി​രു​ന്നെ​ന്നും വി​ദ്യാ​ര്‍ത്ഥി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ൺ വെ​ളി​ച്ച​ത്തി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ കാ​ര്യം ശ്ര​ദ്ധ​യി​ല്‍പെ​ട്ടി​ട്ടി​ല്ലെ​ന്നും കോ​ള​ജ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.