Fri. Apr 4th, 2025
തിരുവല്ല:

കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

കൃഷി ആവശ്യത്തിന് രാജീവ്‌ ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു. കൃഷി നഷ്ടമായതിനെ തുടർന്ന് കട ബാധ്യത ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെൽകൃഷി നഷ്ടത്തിലായി.

ഇത്തവണ വേനൽമഴയിൽ എട്ട് ഏക്കർ കൃഷി നശിച്ചു. ഇന്ന് രാവിലെ നെൽപ്പാടത്തിന്റെ കരയിലാണ് രാജീവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.