Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ, തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്.

ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ആനയ്‌ക്കൊപ്പമുണ്ടായിരുന്നു. ഒന്നാം പാപ്പാന്‍ വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി (45 ) എന്നയാളാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്.