Thu. Apr 25th, 2024
തിരുവനന്തപുരം:

പുതുയുഗ പദാർത്ഥമായ ഗ്രാഫീൻ ഉല്പാദനത്തിനും വികസനത്തിനുമായുള്ള ഇന്ത്യൻ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ ആരംഭിക്കുന്നത്‌ വാണിജ്യതലസ്ഥാനമായ (ഐഐസിജി) എറണാകുളത്ത്‌. ഡിജിറ്റൽ സർവകലാശാലയും കേന്ദ്ര സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മെറ്റീരിയൽ ഫോർ ഇലക്‌ട്രോണിക്‌സ്‌ ടെക്‌നോളജിയും സംയുക്തമായാണ്‌ പദ്ധതി യാഥാർഥ്യമാക്കുക. ടാറ്റാ സ്റ്റീൽ ലിമിറ്റഡ്‌ വ്യവസായ പങ്കാളിയാകും. ഒപ്പം 2ഡി മെറ്റീരിയൽസ്‌ പാർക്കും സ്ഥാപിക്കും.

ആദ്യ അഞ്ചുവർഷത്തിനുള്ളിൽ 250 പുതിയ ഉന്നത സാങ്കേതിക സംരംഭമാണ്‌ ലക്ഷ്യം. 50,000 പേർക്ക്‌ നേരിട്ടും രണ്ടുലക്ഷം പേർക്ക്‌ പരോക്ഷമായും തൊഴിൽ ലഭിക്കും. ആദ്യഘട്ടത്തിൽ 2500 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു.

അഞ്ചുവർഷത്തിൽ 10,000 കോടിയുടെ വിറ്റുവരവും. ഇൻകുബേഷൻ, കപ്പാസിറ്റി ബിൽഡിങ്‌, പരിശീലനം, കൺസൾട്ടൻസി, വിജ്ഞാന കൈമാറ്റം, ഉൽപ്പന്ന വാണിജ്യവൽക്കരണ മേഖലകളിലാകും സംരംഭങ്ങൾ.