Wed. Dec 18th, 2024
ന്യൂഡൽഹി:

മിത്തുകളിലെ ബലാത്സംഗങ്ങളെ കുറിച്ച് സ്ലൈഡ്‌ഷോ അവതരിപ്പിച്ച പ്രഫസർക്ക് അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ കാരണം കാണിക്കൽ നോട്ടീസ്. കുട്ടികളുടെയും അധ്യാപകരുടെയും മതവികാരം വൃണപ്പെടുത്തിയെന്ന് കാണിച്ച് മെഡിസിൻ ഫാക്കൽറ്റിയായ ഡോ ജിതേന്ദ്രകുമാറിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.

സംഭവത്തിൽ പ്രഫസർ നിരുപാധികം ക്ഷമ പറഞ്ഞിട്ടുണ്ട്. അതേസമയം, സംഭവത്തിൽ അന്വേഷണം നടത്താൻ മെഡിസിൻ ഡീൻ ഫാക്കൽറ്റിയായ പ്രഫസർ രാകേഷ് ഭാർഗവയുടെ ശിപാർശയിൽ സർവകലാശാല രണ്ടംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കമ്മിറ്റി നിർദേശിക്കും. ഡോ ജിതേന്ദ്രയുടെ നടപടിയിൽ സർവകലാശാലയും ഫാക്കൽറ്റി ഓഫ് മെഡിസിനും ഇന്നിറക്കിയ പ്രസ്താവനയിൽ മാപ്പു പറഞ്ഞിരുന്നു.