Mon. Dec 23rd, 2024
കൊളംബോ:

അടിയന്തരാവസ്ഥയക്കും കർഫ്യൂവിനും പിറകെ ശ്രീലങ്കയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. സാമൂഹ്യ മാധ്യങ്ങളുടെ ഉപയോഗത്തിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, വാട്സപ്പ്ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.

പ്രതിഷേധത്തിന് ജനങ്ങൾ ഒത്തുകൂടുന്നത് തടയാനാണ് സാമൂഹിക മാധ്യമങ്ങക്ക് ലങ്കൻ സർക്കാർ വിലക്കേർപ്പടുത്തിയത്. തെറ്റായ വിവങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് വിലക്കെന്നാണ് സർക്കാർ വിശദീകരണം. അതേസമയം ഇന്നലെ പ്രഖ്യാപിച്ച കർഫ്യൂ തുടരുകയാണ്. പ്രതിസന്ധി തരണം ചെയ്യാൻ എല്ലാ പർട്ടികളേയും ചേർത്ത് സർക്കാർ രൂപീകരിക്കണമെന്ന് മുൻ പ്രധാനമന്ത്രി മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു.