Sun. Dec 22nd, 2024

വനിതാ ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയയ്ക്ക്.ഫൈനലിൽ ഇംഗ്ലണ്ടിനെ 71 റൺസിനാണ് തോൽപ്പിച്ചത്. ഓസ്‌ട്രേലിയയുടെ 356 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 43.4 ഓവറില്‍ 285 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിംഗില്‍ വേഗം സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് വിക്കറ്റ് കൊഴിയുന്നത് തടയാന്‍ ഇംഗ്ലണ്ടിനായില്ല. 121 പന്തില്‍ 15 ഫോറും ഒരു സിക്‌സറും സഹിതം 148* റണ്‍സുമായി പുറത്താകാതെനിന്ന നാടലീ സൈവറുടെ പോരാട്ടം പാഴായി.

തകര്‍പ്പന്‍ സെഞ്ചുറിയുമായി നാടലീ സൈവര്‍ തകര്‍ത്തടിച്ചെങ്കിലും പങ്കാളികളുടെ സ്‌കോര്‍ ഒരിക്കല്‍ പോലും 30 കടക്കാതിരുന്നത് ഇംഗ്ലണ്ടിന് പ്രഹരമായി.മൂന്ന് വിക്കറ്റുമായി അലാന കിംഗും ജെസ് ജൊനാസനും രണ്ട് പേരെ പുറത്താക്കി മെഗന്‍ ഷൂട്ടും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുകയായിരുന്നു.

മി ബ്യൂമോണ്ട്(27), ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ്(26), എമി ജോണ്‍സ്(20), സോഫിയ ഡന്‍ക്ലി(23), കാതറീന്‍ ബ്രൂണ്ട്(1), സോഫീ എക്കിള്‍സ്റ്റണ്‍(3), കെയ്റ്റ് ക്രോസ്, അന്യാ ശ്രുഭ്സോലെ(1) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.

നേരത്തെ ആലീസ ഹീലിയുടെ സെഞ്ചുറിയുടെ കരുത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 357 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു ഓസ്‌ട്രേലിയ. ക്രൈസ്റ്റ് ചര്‍ച്ചില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 356 റണ്‍സ് നേടി.