Sun. Dec 22nd, 2024
ദില്ലി:

ഇന്ത്യയെ പ്രശംസിച്ച് വീണ്ടും പ്രസ്താവനയുമായി രംഗത്ത് എത്തിയ പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഇന്ത്യ. ഇന്ത്യൻ പാസ്‌പോർട്ടിനെ ലോകം ബഹുമാനിക്കുന്നു എന്ന് ഒരിക്കൽ കൂടി ഇന്ത്യയെ പ്രശംസിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത് എത്തിയിരുന്നു.

നേരത്തെ സ്വതന്ത്ര വിദേശനയം പിന്തുടരുന്ന ഇന്ത്യയെ പ്രശംസിച്ച ഖാൻ കഴിഞ്ഞ ദിവസമാണ് ഇന്ത്യയെ വീണ്ടും പുകഴ്ത്തിയത്. തനിക്കെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എആര്‍വൈ ന്യൂസിനോട് സംസാരിക്കവെയാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയത്.

“ഇന്ത്യയുടെ വിദേശനയം നോക്കൂ. അവർ എല്ലാവരോടും സംസാരിക്കുന്നു. ഇന്ത്യയുടെ പാസ്‌പോർട്ടിന്റെ ബഹുമാനവും പാകിസ്ഥാൻ പാസ്‌പോർട്ടിന് നൽകുന്ന ബഹുമാനവും കാണുക,” ഇമ്രാന്‍ഖാന്‍ പറഞ്ഞു. എല്ലാവരുമായും സൗഹൃദം പുലർത്തണം എന്നതായിരിക്കണം നമ്മുടെ വിദേശനയം, അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് രണ്ടാം തവണയാണ് ഇമ്രാൻ ഇന്ത്യയെ പുകഴ്ത്തുന്നത്.