Mon. Sep 15th, 2025
പെരുമാതുറ:

വിദ്യാർത്ഥികൾക്കായി സൗജന്യ ഓട്ടം നടത്തി ഓട്ടോ ഡ്രൈവർമാർ നാടിന് മാതൃകയാകുന്നു. പെരുമാതുറ ട്രാൻസ്ഫോർമർ ജങ്ഷനിലെ ഓട്ടോ ഡ്രൈവർമാരാണ് പെരുമാതുറ ഗവ എൽപിഎസിലെ വിദ്യാർത്ഥിഔകൾക്കായി രാവിലെയും വൈകുന്നേരവും സൗജന്യ ഓട്ടം നടത്തി നാടിന്റെ ശ്രദ്ധാകേന്ദ്രമായത്.

കോവിഡ് കാല പ്രതിസന്ധി കഴിഞ്ഞ് സ്കൂൾ പൂർണസമയ പ്രവർത്തനം തുടങ്ങിയതോടെ കേടായ സ്കൂൾ ബസ് മറ്റൊരു പ്രതിസന്ധിയായി. യാത്രാ സൗകര്യമില്ലാതെ കുഞ്ഞുങ്ങളുടെ പഠനം മുടങ്ങുമെന്ന സ്ഥിതിയായപ്പോഴാണ് സെയിഫ് പെരുമാതുറ, അൻസർ എന്നിവരുടെ നേതൃത്വത്തിൽ ട്രാൻസ്ഫോമർ ജങ്ഷനിലെ ഓട്ടോ ഡ്രൈവർമാർ സഹായഹസ്തവുമായെത്തിയത്. കോവിഡ് കാരണം കടക്കെണിയും ദുരിതവുമൊക്കെയാണെങ്കിലും അതൊക്കെ മാറ്റിവെച്ചാണ് 27 ഓട്ടോകളും ഊഴമനുസരിച്ച് യാത്രാ സൗകര്യമൊരുക്കിയത്.