Thu. Apr 24th, 2025

ദുല്‍ഖറിന്റെ കമ്പനിക്ക് എതിരെ ഏര്‍പ്പെടുത്തിയ വിലക്ക് കേരളത്തിലെ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് പിൻവലിച്ചു. പ്രത്യേക സാഹചര്യത്തിലാണ് തന്റെ സിനിമ ‘സല്യൂട്ട്’ ഒടിടിക്ക് നൽകിയതെന്നായിരുന്നു ദുൽഖ൪ അറിയിച്ചത്.

വിശദീകരണം തൃപ്‍തികരമെന്ന് ഫിയോക് വിലയിരുത്തി. തിയറ്റർ റിലീസ് തന്നെ ആകും തുട൪ന്നുള്ള ചിത്രങ്ങൾ എന്ന് ദുല്‍ഖറിന്റെ നിർമ്മാണ കമ്പനി അറിയിച്ചു.

ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് ‘സല്യൂട്ട്’ സിനിമ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിക്കുന്നു. ജനുവരി 14 ന് സല്യൂട്ട് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു.

ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒടിടിയിൽ എത്തുന്നതെന്നും സംഘടന വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ വ്യക്തമാക്കിയിരുന്നു. ദുൽഖറിന്റെ നിർമാണ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് ‘സല്യൂട്ട്’ നിർമിച്ചത്