Wed. Jan 22nd, 2025
തിരുവനന്തപുരം:

ഇന്ന് മുതൽ തുടങ്ങുന്ന അവസാന വർഷ എം ബി ബി എസ് പരീക്ഷ ബഹിഷ്കരിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. പാഠഭാഗങ്ങളും പരിശീലനവും പൂർത്തിയാക്കാതെ പരീക്ഷ നടത്തുന്നതിലാണ് പ്രതിഷേധം. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മതിയായ ക്ലാസുകൾ ലഭിച്ചില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. രണ്ടുമാസം കൂടി പഠനംപൂര്‍ത്തീകരിച്ച് മതി പരീക്ഷയെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

പരീക്ഷയ്‌ക്കെത്തുന്ന കുട്ടികളുടെ എണ്ണം നോക്കി, പരീക്ഷ മാറ്റുന്നത് പരിഗണിക്കാമെന്ന് ആരോഗ്യ സർവകലാശാല ഹൈക്കോടതിയെ അറിയിച്ചിരുന്നു. പരീക്ഷ നിർബന്ധമായി എഴുതിപ്പിക്കാൻ സമ്മർദവുമായി മെഡിക്കൽ കോളജുകളും രംഗത്തുണ്ട്. ഇതു സംബന്ധിച്ച് പ്രത്യേക സര്‍ക്കുലറും പുറത്തിറക്കി.