Wed. Jan 22nd, 2025
ദില്ലി:

പെട്രോൾ വിലയെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യോഗ ഗുരു ബാബാ രാംദേവ്. 2014ൽ കോൺഗ്രസ് സർക്കാർ മാറിയാൽ പെട്രോൾ വില 40 രൂപയാക്കി കുറയ്ക്കുമെന്ന് അവകാശവാദമുന്നയിക്കുന്ന ബാബാ രാംദേവിന്റെ പഴയ വീഡിയോയെ കുറിച്ചാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്. ഇത്തരം ചോദ്യങ്ങൾ വീണ്ടും ചോദിച്ചാൽ തനിക്ക് നല്ലതല്ലെന്ന് രാംദേവ് റിപ്പോർട്ടറെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽവ്യക്തം.

2014-ൽ സർക്കാർ മാറിയാൽ പെട്രോൾ വില 40 രൂപയായി കുറയുമെന്ന് വർഷങ്ങൾക്ക് മുമ്പ് രാംദേവ് പറഞ്ഞിരുന്നു. ജനങ്ങൾ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയാൽ പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില കുറയുമെന്നാണ് അന്ന് രാംദേവ് ഉറപ്പ് നൽകിയത്.