Mon. Dec 23rd, 2024
കൊച്ചി:

ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടെ തീരുമാനം എടുക്കാൻ സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ ചേരും. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും സ്ഥാനങ്ങളിൽ ‍നിന്ന് നീക്കാനുള്ള ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്ന ചട്ടം നീക്കം ചെയ്തേക്കും.

അതെസമയം പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ യോഗത്തിൽ ആന്റണി പെരുമ്പാവൂരും ദിലീപും പങ്കെടുത്തേക്കില്ല. രാവിലെ 11നുള്ള യോഗ ശേഷം ഫിയോക് ഭാരവാഹികൾ ഉച്ചതിരിഞ്ഞ് മാധ്യമങ്ങളെ കാണും.