Wed. Jan 22nd, 2025
തൃശ്ശൂര്‍:

കുന്നംകുളം താലൂക്ക് ഓഫീസ് നിർമാണത്തിനായി 54 വൻമരങ്ങൾ മുറിക്കാൻ അനുമതി. ചുറ്റുമതിൽ കെട്ടാൻ മാത്രം 25 വന്‍മരങ്ങൾ മുറിക്കും. ട്രീ കമ്മറ്റി ഇതിനായി അന്തിമ അനുമതി നൽകി.

വനം വകുപ്പിന്റെ എതിർപ്പ് മറികടന്നാണ് അനുമതി.
കുന്നംകുളം എംഎലഎ എ സി മൊയ്തീന്‍റെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ളവരാണ് ട്രീ കമ്മിറ്റിയില്‍ അംഗങ്ങള്‍. നാലേക്കറോളമുള്ള സ്ഥലത്ത് നിന്ന് പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ മുറിച്ച്മാറ്റാനാണ് തീരുമാനം.

ചുറ്റുമതിൽ നിർമാണത്തിന് വേണ്ടി ഒമ്പത് മരങ്ങൾ ഇതിനോടകം മുറിച്ചെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.