Sun. Dec 22nd, 2024

നീണ്ട 18 വർഷങ്ങൾക്ക് ശേഷം സംവിധായകൻ ബാലയും നടൻ സൂര്യയും വീണ്ടും ഒന്നിക്കുന്നു. സൂര്യയും വിക്രമും തകർത്തഭിനയിച്ച പിതാമഹൻ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് കന്യാകുമാരിയില്‍ ആരംഭിച്ചു. സൂര്യയുടെ കരിയറിലെ നാല്പത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്.

ബാലക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സൂര്യ തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷം അറിയിച്ചത്. ”എന്റെ മെന്ററായ സംവിധായകന്‍ ബാല അണ്ണ എനിക്ക് ആക്ഷന്‍ പറയാനായി കാത്തിരിക്കുകയായിരുന്നു. 18 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന് ഈ നിമിഷം ആ സന്തോഷമുണ്ടായി. ഈ നിമിഷം നിങ്ങളുടെ എല്ലാവരുടെയും ആശംസകള്‍ ഞങ്ങള്‍ക്ക് ഉണ്ടാകണം” സൂര്യ 41 എന്ന ഹാഷ് ടാഗോടെയാണ് കുറിപ്പ് പങ്കുവെച്ചത്.
ബോളിവുഡ് താരം കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക.