Mon. Dec 23rd, 2024

രാജസ്ഥാൻ–ഹൈദരാബാദ് ഐപിഎൽ മൽസരത്തിനിടെ സഞ്ജു സംസണും ദേവ്‍ദത്ത് പടിക്കലുമായുള്ള സംഭാഷണം വൈറലാകുന്നു. 
രാജസ്ഥാൻ ഫീൽഡിങ്ങിനിടെ ക്യാപ്റ്റൻ സഞ്ജു ദേവ്ദത്തിന് നിർദേശം നൽകിയത് മലയാളത്തിലാണ്. ഹൈദരാബാദ് ഇന്നിങ്സിന്റെ 9–ാം ഓവറിൽ സഞ്ജുവിന്റെ വാക്കുകൾ എല്ലാവരും കേൾക്കുകയും ചെയ്തു. 

‘‘എടാ നീ ഇറങ്ങി നിന്നോ..ദേവ്..’’ എന്നായിരുന്നു സഞ്ജുവിന്റെ നിർദേശം. മത്സരശേഷം ഇതിന്റെ വിഡിയോ ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിച്ചുനേരത്തേ പവർപ്ലേയിൽ വിക്കറ്റ് കീപ്പർ സഞ്ജുവിനു സമീപം ഫസ്റ്റ് സ്ലിപ്പിലാണ് ദേവ്ദത്ത് ഫീൽഡ് ചെയ്തത്. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ക്യാച്ച് സഞ്ജുവിന്റെ ഗ്ലൗവിൽ നിന്നു വഴുതിയപ്പോൾ നിലത്തു വീഴും മുൻപ് ദേവ്ദത്ത് കയ്യിലൊതുക്കി.