Thu. Dec 26th, 2024
യു എസ്:

ഈ വർഷം സ്‌പേസ് എക്‌സിന്റെ 20-ാം വാർഷികം ആഘോഷിക്കുകയാണ്. സിഇഒ എലോൺ മസ്‌കിന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ പ്രോഗ്രാമിനായി ചില ലക്ഷ്യങ്ങൾ ട്വീറ്റ് ചെയ്തു. “ഈ വർഷം 60 ലോഞ്ചുകൾ ലക്ഷ്യമിടുന്നു!” തിങ്കളാഴ്ച ഒരു ട്വീറ്റിൽ എലോൺ മസ്‌ക് പറഞ്ഞു.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ചരക്കുകള്‍ എത്തിക്കാനും, ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളെ വിന്യസിക്കാനും, ബഹിരാകാശത്തേക്ക് യാത്രികരെയും ഉപകരണങ്ങളെയും വിക്ഷേപിക്കാൻ കഴിവുള്ള ഒരു പുനരുപയോഗിക്കാവുന്ന റോക്കറ്റ് സംവിധാനമാണ് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ.

പുതിയ ലക്ഷ്യത്തിലൂടെ കാലിഫോർണിയ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന സ്പേസ് എക്സ് കമ്പനിയുടെ വിക്ഷേപണങ്ങളുടെ എണ്ണം ഏകദേശം ഇരട്ടിയാക്കിയേക്കും, 2021-ൽ സ്പേസ് എക്സ് 31 വിക്ഷേപണങ്ങളാണ് നടത്തിയത്. ഒരു ഫാൽക്കൺ 9 റോക്കറ്റ് 11 തവണ വീണ്ടും ഉപയോഗിക്കാന്‍ കഴിയും എന്നാണ് കണക്ക്.

പുതിയ ലക്ഷ്യം മസ്ക് മുന്നോട്ട് വയ്ക്കുമ്പോള്‍ അത് ഒരു സാധ്യമല്ലാത്ത ലക്ഷ്യമല്ലെന്ന് ലോകം കരുതുന്നു. 2021 ലെ ഫാല്‍ക്കണ്‍ റോക്കറ്റ് വിക്ഷേപണങ്ങള്‍ 48 എണ്ണം നടത്തുമെന്നാണ് മസ്ക് പറഞ്ഞത്. എന്നാല്‍ അത് സാധ്യമായതില്ല. ആ കണക്കില്‍ നോക്കിയാല്‍ ഈ വർഷം 60 തവണ ഫാല്‍ക്കണ്‍ ബഹിരാകാശത്ത് എത്തിയേക്കും എന്ന് അനുമാനിക്കാം.