Mon. Dec 23rd, 2024
ബംഗളൂരു:

കർണാടകയിൽ മദ്​റസകൾ നിരോധിക്കണമെന്ന ആവശ്യവുമായി ബി ജെ പി എം എൽ എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയുമായ എം പി രേണുകാചാര്യ. മദ്​റസകളിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളാണ്​ പഠിപ്പിക്കുന്നതെന്ന്​ അദ്ദേഹം ആരോപിച്ചു.

ഒരു കുട്ടിയുടെ വികസനത്തിന്​​ ആവശ്യമായ എല്ലാ വിദ്യാഭ്യാസവും സർക്കാർ സ്കൂളുകൾ നൽകുമ്പോൾ പിന്നെ മദ്​റസകളുടെ ആവശ്യമെന്താണ്​? രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച നേതാക്കളെ കുറിച്ചോ നമ്മുടെ കാഴ്ചപ്പാടുകളെ കുറിച്ചോ അല്ല മദ്​റസകളിൽ പഠിപ്പിക്കുന്നത്​.

അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അതിനെ താൻ സ്വാഗതം ചെയ്യും. ഇസ്​ലാമിക വിദ്യാഭ്യാസം മാത്രമാണ്​ മദ്​റസകളിൽ നൽകുന്നത്​. ദേശവിരുദ്ധ പ്രവർത്തനങ്ങളാണ്​ മദ്​റസകളിൽ പഠിപ്പിക്കുന്നത്. കുട്ടികളിൽ അത്​ കാര്യമായ സ്വാധീനം ചെലുത്തും -എം എൽ എ പറഞ്ഞു.