Fri. Nov 21st, 2025
പാലക്കാട്:

അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനം. ശിശുക്ഷേമ സമിതി സെക്രട്ടറിയാണ് മർദിച്ചതെന്ന് കുട്ടികൾ പറയുന്നു. കുട്ടികളുടെ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചൈൽഡ് പ്രേട്ടക്ഷൻ ഓഫീസർ കലക്ടർക്ക് റിപ്പോർട്ട് കൈമാറും.

അതസേമയം മർദിച്ചെന്ന് പരാതി പുറത്തു വരികയും അന്വേഷണം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാർ രാജി വെച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ പരാതിയിൽ നോർത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.