Mon. Dec 23rd, 2024
കോട്ടയം:

ജില്ലയിലെ ആദ്യ ഓട്ടോമാറ്റിക്ക് മിൽക്ക് വെൻഡിങ്‌ മെഷീൻ മണർകാട് അരീപ്പറമ്പ് ക്ഷീര സഹകരണ സംഘത്തിൽ പ്രവർത്തനമാരംഭിച്ചു. സഹകരണ മന്ത്രി വി എൻ വാസവൻ പ്രവർത്തനോദ്ഘാടനം നടത്തി.
4,35,000 രൂപ ചെലവഴിച്ചാണ് മിൽക്ക് എടിഎം സ്ഥാപിച്ചത്.

ഇതിൽ രണ്ട് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിന്റെയും ബാക്കി ക്ഷീരസംഘത്തിന്റെ വിഹിതവുമാണ്. ഉമ്മൻ ചാണ്ടി എംഎൽഎ അധ്യക്ഷനായി. തോമസ് ചാഴികാടൻ എംപി മുഖ്യ പ്രഭാഷണം നടത്തി.

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ മറിയാമ്മ എബ്രഹാം മിൽക്ക് റീ ചാർജിങ്‌ കാർഡ് വിതരണം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ് ആദ്യ വിൽപന സ്വീകരിച്ചു. മണർകാട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ബിജു, അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ്‌ സീന ബിജു നാരായണൻ, ജില്ലാ പഞ്ചായത്തംഗം റെജി എം ഫിലിപ്പോസ്,  ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സി എം മാത്യു, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ പ്രേമ ബിജു,  ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോ മെഴ്സി ജോൺ, അശോക് കുമാർ പൂതമന, ടി എം ജോർജ്‌, ജെ അനീഷ്, മണർകാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജെസി ജോൺ, പഞ്ചായത്തംഗം പൊന്നമ്മ രവി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ്, ബിഡിഒ എം എസ് വിജയൻ, പാമ്പാടി ക്ഷീര വികസന ഓഫീസർ വിജി വിശ്വനാഥ്, അരീപ്പറമ്പ് ക്ഷീര സംഘം പ്രസിഡന്റ്‌ വി സി സ്കറിയ, വൈസ് പ്രസിഡന്റ്‌ ബോബി തോമസ്, ഭരണ സമിതിയംഗം എം എൻ മോഹനൻ എന്നിവർ പങ്കെടുത്തു.