Mon. Dec 23rd, 2024

നടൻ മമ്മൂട്ടിയുടേതായി പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഭീഷ്മപർവ്വം. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികണമായിരുന്നു പ്രേക്ഷകരുടെ ഭാ​ഗത്തുനിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഏപ്രിൽ ഒന്ന് മുതൽ ചിത്രം ഒടിടിയൽ എത്തും ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിം​ഗ്.

ചിത്രത്തിന്റെ പുതിയ ട്രെയിലറും ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തിയത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.