Mon. Nov 25th, 2024

ഇത്തവണത്തെ ഐപിഎൽ സീസണിൽ ഏറ്റവുമധികം റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് ലഭിക്കുമെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ രവി ശാസ്ത്രി. ഇന്നിംഗ്സ് ഓപ്പൺ ചെയ്താൽ കോഹ്‌ലി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുമെന്ന് ശാത്രി പറഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്‌ലി ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ്.

സീസണിൽ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയാണ് ആർബി ക്യാപ്റ്റൻ. സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആറ് വിക്കറ്റ് ജയം കുറിച്ചിരുന്നു. 132 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത 18.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

44 റൺസ് നേടിയ അജിൻക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. ഡ്വെയ്ൻ ബ്രാവോ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ എം എസ് ധോണി 38 പന്തിൽ പുറത്താവാതെ നേടിയ 50 റൺസാണ് ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.

റോബിൻ ഉത്തപ്പയും (28) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ നിലവിലെ ചാംപ്യന്മാരെ രണ്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവും സ്പിന്നർമാരുമാണ് തളച്ചത്.