Wed. Jan 15th, 2025
തമിഴ്നാട്:

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ വിവാഹംചെയ്ത സംഭവത്തിൽ 26-കാരിയായ അധ്യാപിക അറസ്റ്റിൽ. തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്.

ഈമാസം അഞ്ചിന് സ്‌കൂളിലേക്ക് പോയി 17-കാരനായ വിദ്യാർത്ഥി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ തുറയൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പ്രാഥമിക അന്വേഷണത്തിൽ കുട്ടിയെ കാണാതായ അതേദിവസം മുതൽ സ്‌കൂളിലെ ഒരു അധ്യാപികയേയും കാണാതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നും സ്‌കൂൾ വിട്ടശേഷം ഒളിച്ചോടിയതാണെന്നും കണ്ടെത്തി.