Mon. Dec 23rd, 2024
പാക്കിസ്ഥാൻ:

പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവിശ്വാസ പ്രമേയത്തിൽ നിന്ന് ഓടിപ്പോകുന്ന എലിയാണെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി അധ്യക്ഷൻ ബിലാവൽ ഭൂട്ടോ സർദാരി. മധ്യകാല യൂറോപ്പിനെ മുഴുവൻ നശിപ്പിച്ച പകർച്ചവ്യാധിയായ പ്ലേഗുമായി എലിക്ക് പൊതുവെ ബന്ധമുണ്ടെന്നും ബിലാവൽ പരിഹസിച്ചു.

സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും കൊണ്ട് വലയുന്ന പാക്കിസ്താന്റെ ഇന്നത്തെ അവസ്ഥയെയാണ് ഈ എലി സൂചിപ്പിക്കുന്നത്. ‘ഡോൺ’ ദിനപത്രമാണ് ബിലാവലിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. ‘സ്വയം ഓടിയൊളിച്ചു​കൊണ്ട് ഇമ്രാൻ ഖാൻ ഞങ്ങളെ എലി എന്ന് വിളിക്കുന്നു. എന്നാൽ, അദ്ദേഹമാണ് യഥാർത്ഥത്തിൽ എലി’ -ബിലാവൽ പറഞ്ഞു. ബുധനാഴ്ച മലകന്ദിൽ നടന്ന പി പി പി റാലിയിലായിരുന്നു ബിലാവലിന്റെ പരാമർശം.