Fri. Nov 22nd, 2024
മുരിയമംഗലം:

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കെ റെയില്‍ വിരുദ്ധ പ്രതിഷേധം ശക്തമാവുമ്പോള്‍ മാമലയില്‍ സ്ഥലം വിട്ടുനല്‍കാന്‍ മുന്നോട്ട് വന്ന് യുവാവും കുടുംബവും. ആകെയുള്ള സമ്പാദ്യമായ 23 സെന്‍റെ സ്ഥലവും രണ്ട് വീടുമാണ് കെ റെയിലിനായി മാമല മുരിയമംഗലം മോളത്ത് വീട്ടില്‍ സജിലും പിതാവ് ശിവനും വിട്ടുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.

കേരളം പിന്നോട്ടല്ല മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് സജിലിനും കുടുംബത്തിനുമുള്ളത്. തീരുമാനത്തിന് അമ്മയുടേയും ഭാര്യുടേയും പൂര്‍ണ പിന്തുണയാണുള്ളത്.

ജനിച്ച് വളര്‍ന്ന വീടും സ്ഥലവുമാണ്. വിട്ടുനല്‌‍കാന്‍ വിഷമമുണ്ട്. എന്നാല്‍ നാടിന് ഗുണമുള്ള പദ്ധതിയല്ലേയെന്നാണ് സജില്‍ ചോദിക്കുന്നത്. ദേശീയപാത വികസനം പല വെല്ലുവിളികളും അതിജീവിച്ചാണ് പ്രാവര്‍ത്തികമായത്.

അതുപോലെ കെ റെയിലും സാധ്യമാകുമെന്നും സജില്‍ പറയുന്നു. നഷ്ടപരിഹാര പാക്കേജിനേക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ പ്രതിഷേധിക്കേണ്ട കാര്യമില്ലെനും സജില്‍ പ്രതികരിക്കുന്നു. ഏതാനു അയല്‍വാസികളും ഇവരുടെ നിലപാടിനോട് ചേര്‍ന്ന് സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.