മോസ്കോ:
വഞ്ചന, കോടതിയലക്ഷ്യ കേസുകളിൽ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ ഒമ്പത് വർഷം തടവുശിക്ഷക്ക് വിധിച്ചു. പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനെ കഴിയുന്നത്ര കാലം ജയിലിൽ അടക്കാനുള്ള ശ്രമമായാണ് ഈ നീക്കം കരുതപ്പെടുന്നത്.
1.2 ദശലക്ഷം റൂബിൾ (ഏകദേശം 8.75 ലക്ഷം രൂപ) പിഴയും അടക്കണം. വിധിക്കെതിരെ നവാൽനിക്ക് അപ്പീൽ നൽകാം. സ്വന്തം ഫൗണ്ടേഷനായി സ്വരൂപിച്ച പണം അപഹരിച്ചതും വിചാരണക്കിടെ ജഡ്ജിയെ അപമാനിച്ചതുമായ കുറ്റമാണ് ആരോപിക്കുന്നത്. എന്നാൽ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് നവാൽനി ആരോപിക്കുന്നു. 13 വർഷം തടവും 1.2 ദശലക്ഷം റൂബിൾ പിഴയുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.