Mon. Dec 23rd, 2024
​കോയമ്പത്തൂർ:

ഭൂമി ഇടപാട്​ കേസുമായി ബന്ധപ്പെട്ട്​ നടനും ബി ജെ പി എം പിയുമായ സുരേഷ്​ഗോപിയുടെ സഹോദരൻ സുനിൽഗോപിയെ കോയമ്പത്തൂർ ക്രൈംബ്രാഞ്ച്​ പൊലീസ്​ അറസ്റ്റ്​ ചെയ്തു. കോയമ്പത്തൂർ ജി എൻ മിൽസ്​ തിരുവള്ളുവർ വീഥി ഗുരുവായൂരപ്പൻ വിലാസത്തിലെ ഗിരിനാഥനാണ്​ പരാതിക്കാരൻ.

കോയമ്പത്തൂർ വാളയാറിനടുത്ത മാവുത്തംപതി വില്ലേജിൽപ്പെട്ട നവക്കരയിലെ മയിൽസാമിയുടെ ഉടമസ്ഥതയിലുള്ള 21 സെന്‍റ്​ ഭൂമി സുനിൽഗോപി വാങ്ങിയിരുന്നു. എന്നാൽ പ്രസ്തുത ഭൂമിയുമായി ബന്ധപ്പെട്ട്​ കോടതിയിൽ സിവിൽ കേസ്​ നിലവിലുണ്ട്​. ഈ നിലയിൽ ഭൂമി ഇടപാടിന്‍റെ രജിസ്​ട്രേഷൻ കോടതി അസാധുവാക്കി.

എന്നാലിത്​ മറച്ചുവെച്ചുകൊണ്ട്​ നിയമപരമായി ബാധ്യതയുള്ള ഭൂമി സുനിൽഗോപി മറിച്ചുവിൽക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ഗിരിധരനിൽനിന്ന്​ 97 ലക്ഷം രൂപ അഡ്വാൻസും വാങ്ങി. തുടർന്നാണ്​ വിശ്വാസ വഞ്ചന നടത്തിയതിന്‍റെ പേരിൽ സുനിലിനെതിരെ ഗിരിധരൻ പൊലീസിൽ പരാതി നൽകിയത്​.