Wed. May 1st, 2024
ദില്ലി:

മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എ എ പി യുടെ രാജ്യസഭാ സ്ഥാനാർത്ഥി. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിൽ മുന്‍ താരത്തെ മത്സരിപ്പിക്കുമെന്നാണ് എഎപി വൃത്തങ്ങൾ നൽകുന്ന വിവരം. ഈ മാസാവസാനമാണ് തിരഞ്ഞെടുപ്പ്.

പഞ്ചാബില്‍ എഎപി മികച്ച ഭൂരിപക്ഷം നേടി അധികാരം ഏറ്റെടുത്തോടെയാണ് ഹര്‍ഭജന്‍ ക്ഷണം സ്വീകരിച്ചതെന്നാണ് വിവരം. നിയമസഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ തന്നെ താരത്തെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമം ആം ആദ്മി നടത്തിയിരുന്നു.