Wed. Jan 22nd, 2025

ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് സോനം ഇക്കാര്യം അറിയിച്ചത്. “ഞങ്ങളാല്‍ കഴിയുന്നതിന്‍റെ ഏറ്റവും മികച്ച രീതിയില്‍ നിന്നെ വളര്‍ത്താന്‍ നാല് കൈകള്‍, ഓരോ ചുവടിലും നിന്‍റേതിനൊപ്പം മിടിക്കുന്ന രണ്ട് ഹൃദയങ്ങള്‍, നിനക്ക് സ്നേഹവും പിന്തുണയും നല്‍കുന്ന ഒരു കുടുംബം. നിനക്കായുള്ള ഈ കാത്തിരിപ്പ് ദുസ്സഹം”, സോനം കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സിനിമാരംഗത്തെ നിരവധി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ഇരുവര്‍ക്കും ആശംസകളുമായി കമന്‍റ് ബോക്സില്‍ എത്തിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍, പാര്‍വ്വതി, കരീന കപൂര്‍, വാണി കപൂര്‍, അനന്യ പാണ്ഡേ തുടങ്ങി നിരവധി താരങ്ങള്‍ ആശംസകളുമായി എത്തുന്നുണ്ട്.

മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018ല്‍ മുംബൈയില്‍ വച്ചായിരുന്നു സോനം കപൂറിന്‍റെയും വ്യവസായി ആനന്ദ് അഹൂജയുടെയും വിവാഹം. 2015ല്‍ സോനം കപൂര്‍ അഭിനയിച്ച പ്രേം രത്തന്‍ ധന്‍ പായോയുടെ പ്രചരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. ലണ്ടനിലാണ് ഇരുവരും ഇപ്പോള്‍ സ്ഥിരതാമസം. ഇടയ്ക്കിടെ ദില്ലിയിലും മുംബൈയിലുമുള്ള തങ്ങളുടെ മാതാപിതാക്കളെ കാണാനായി അവര്‍ എത്താറുണ്ട്.