Mon. Dec 23rd, 2024
പാകിസ്താൻ:

ഇമ്രാൻഖാൻ രാജിവെക്കാതെ പാക്കിസ്താനിലെ പ്രതിസന്ധി തീരില്ലെന്ന് സ്വന്തം പാർട്ടിക്കാരൻ. പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് സ്ഥാപകാംഗമായ നജീബ് ഹാറൂണാണ് പരസ്യമായി ഇമ്രാൻ ഖാന്റെ രാജി ആവശ്യപ്പെട്ടത്. അദ്ദേഹം പദവി ഒഴിഞ്ഞ് മറ്റൊരു പാർട്ടി നേതാവിനെ സ്ഥാനം ഏൽപ്പിക്കണമെന്നും ജിയോ ന്യൂസ് പ്രോഗ്രാമിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 2023 വരെ തുടരാൻ ഈ തീരുമാനം അനിവാര്യമാണെന്നും പാർട്ടിയിൽ വിമതസ്വരം ഉയർത്തുന്ന ഇദ്ദേഹം പറഞ്ഞു.

ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയ തിയ്യതി അടുത്തിരിക്കെ നാഷണൽ അസംബ്ലിയിലെ നിരവധി പിടിഐ അംഗങ്ങളാണ് പാർട്ടിക്കെതിരെ രംഗത്ത് വരുന്നത്. പാർട്ടിയുമായുള്ള ബന്ധം വിഛേദിച്ചെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പിടിഐ ടിക്കറ്റിൽ മത്സരിക്കില്ലെന്നുമാണ് അവർ പറയുന്നത്. മൂന്നു മന്ത്രിമാർ പിടിഐ വിട്ടതായും അവരിലൊരാൾ പറഞ്ഞു.