Mon. Dec 23rd, 2024
കൊച്ചി:

പത്തൊൻപതാം നൂറ്റാണ്ടിൻെറ ഇരുപത്തിയേഴാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. ഇന്ദ്രൻസ് അവതരിപ്പിച്ച കേളു എന്ന കഥാപാത്രത്തെയാണ് പരിചയപ്പെടുത്തുന്നത്.

നമ്മുടെ സാമുഹ്യ വ്യവസ്ഥിതിയിലെ ഏറ്റവും ഇരുളടഞ്ഞ ഒരു കാലഘട്ടത്തിൽ ജീവിച്ച അധസ്ഥിതനായ ഒരു പാവം മനുഷ്യൻ അനുഭവിക്കേണ്ടിവന്ന ജീവിത ദുഖങ്ങളുടേയും യാതനകളുടേയും നേർച്ചിത്രമാണ് കേളുവിലൂടെ വരച്ചു കാട്ടുന്നത്. ഇതുവരെ പ്രേക്ഷകർക്കു പരിചയമില്ലാത്ത ഒരു ചരിത്ര പുരുഷൻെറ സാഹസിക കഥ പറയുന്ന ആക്ഷൻ പാക്ക്ഡ് ആയ ഈ ചിത്രത്തിലെ നായകൻ സിജു വിത്സനാണ്.

ഈ ചരിത്ര സിനിമയിൽ സാങ്കേതിക മേന്മയ്ക് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് മതിയായ സമയം ആവശ്യമായതിനാൽ പത്തൊൻപതാം നൂറ്റാണ്ടിൻെറ റിലീസ് കൃത്യമായി ഇപ്പോൾ അനൗൺസ് ചെയ്യുന്നില്ല .ശ്രീ ഗോകുലം മൂവീസ്സിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സിജു വിത്സൻ നായകനാവുന്നു.