Mon. Dec 23rd, 2024
ലഖ്നൌ:

ഹോളി ആഘോഷത്തിനിടെ നിരവധി അപകടങ്ങളുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആഘോഷം അതിരുകടക്കുന്നതോടെ ജീവൻ പൊലിയുന്ന സന്ദർഭം വരെയുണ്ടായി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ശനിയാഴ്ച ഹോളി ആഘോഷത്തിൽ പങ്കെടുത്തയാൾ എറിഞ്ഞ വാട്ടർ ബലൂണിൽ ഇടിച്ചതിനെ തുടർന്ന് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോ മറിഞ്ഞു.

യാത്രക്കാർ തിങ്ങിനിറഞ്ഞ ഒരു ഓട്ടോ റോഡിലൂടെ വേഗത്തിൽ പോകുന്നതിനിടെയാണ് ഒരാൾ വെള്ളം നിറച്ച ബലൂൺ ഓട്ടോയ്ക്ക് നേരെ എറിഞ്ഞത്. ഇതോടെ ഓട്ടോയുടെ ബാലൻസ് തെറ്റി അത് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ എത്രപേർക്ക് പരിക്കേറ്റു എന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കേസെടുത്തതായി പൊലീസ് അറിയിച്ചു.