Wed. Jan 22nd, 2025
വാളയാർ:

കനത്ത ചൂടിനൊപ്പം പാലക്കാട് വാളയാർ മലനിരകളിൽ കാട്ടുതീയും. മൂന്ന് കിലോമീറ്റർ കാടാണ് ഇതിനോടകം കത്തി നശിച്ചത്. തീ ഇതുവരെ നിയന്ത്രണവിധേയമാക്കിയിട്ടില്ല.

വനത്തിനുള്ളിലേക്ക് അതിക്രമിച്ച് കടന്നവർ തീയിട്ടതാണോ എന്ന സംശയം വനംവകുപ്പിനുണ്ട്. 41.5 ഡിഗ്രി സെൽഷ്യൽ ചൂടാണ് പാലക്കാട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പാലക്കാടിന്റെ കിഴക്കൻ മേഖലയിലും, വാളയാർ ഉൾപ്പെടെയുള്ള മേഖലകളിലും വലിയ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജലാശയങ്ങളെല്ലാം വറ്റിവരളുന്ന അവസ്ഥയിലാണ്. മലമ്പുഴ അണക്കെട്ടിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. വാളയാറിൽ പടരുന്ന കാട്ടുതീയാണ് നിലവിൽ ഏറ്റവും വലിയ ഭീഷണി.

വാളയാർ മടശേരി മോഴമണ്ഡപം മലയിലാണ് മാർച്ച് 12 മുതൽ കാട്ടുതീ പടരുന്നത്. തീ അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. തീ അണയ്ക്കാൻ മലയ്ക്ക് മുകളിലേക്ക് കയറിപ്പോവുകയെന്നത് പ്രായോഗികമല്ലാത്തതാണ് പ്രതിസന്ധിയായത്.