Wed. Jan 22nd, 2025

നവ്യാ നായർ പ്രധാനവേഷത്തിലെത്തുന്ന ഒരുത്തീ സിനിമ കാണാനെത്തുന്ന പുരുഷന്മാർക്ക് കിടിലൻ ഓഫറുമായി അണിയറ പ്രവർത്തകർ. സിനിമ റിലീസായി ആദ്യത്തെ മൂന്നു ദിവസം, അതാതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദർശനങ്ങൾക്ക് സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാർക്ക് സൗജന്യ ടിക്കറ്റാണ് ഒരുത്തിയുടെ ടീം ഓഫർ‌ ചെയ്യുന്നത്.

എസ് സുരേഷ് ബാബു തിരക്കഥ എഴുതി, വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 18 തിയേറ്ററുകളിലെത്തും. കെ വി അബ്ദുൾ നാസർ ആണ് ചിത്രം നിർമ്മിച്ചത്. നവ്യ നായർക്കൊപ്പം വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, അരുൺ നാരായൺ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.