Sun. Feb 23rd, 2025
ഒട്ടാവ:

ശനിയാഴ്ച കാനഡയിലെ ഒന്റാറിയോ ഹൈവേയിൽ പാസഞ്ചർ വാൻ ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിച്ച് അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചതായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ അറിയിച്ചു. അപകടത്തിൽപെട്ടവർക്കായി ടൊറന്റോയിലെ ഇന്ത്യൻ എംബസി എല്ലാ സഹായവും നൽകുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

”കാനഡയിൽ ഹൃദയഭേദകമായ ദുരന്തം സംഭവിച്ചിരിക്കുന്നു. ശനിയാഴ്ച ടൊറന്റോക്ക് സമീപം വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിലാണ്. ഇരകളുടെ കുടുംബാംഗങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു” -അദ്ദേഹം ട്വീറ്റ് ചെയ്തു.

ഹര്‍പ്രീത് സിങ്, ജസ്പിന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.