Fri. Nov 21st, 2025
അമൃത്സര്‍:

പഞ്ചാബില്‍ ഈ മാസം 16 ന് സത്യപ്രതിജ്ഞ ചെയ്യുക ഭഗവന്ത് മന്‍ മാത്രം. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. പഞ്ചാബ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായിട്ടുണ്ട്.

ഹർപാൽ സിങ് ചീമ, അമൻ അറോറ, മേത്ത് ഹയർ, ജീവൻ ജ്യോത് കൗർ, കുല്‍താര്‍ സന്ദ്വാന്‍, ഛരൺജിത്ത്, കുൽവന്ദ് സിങ്ങ്, അൻമോൾ ഗഗൻ മാൻ, സർവ്ജിത്ത് കൗർ, ബാല്‍ജിന്ദര്‍ കൌര്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. മൂന്ന് വനിതകൾ ആദ്യ പട്ടികയിലുണ്ട്.

പഞ്ചാബ് തിരഞ്ഞെടുപ്പിൽ വമ്പന്‍ വിജയം നേടിയതിൻ്റെ ഭാഗമായുള്ള എ എ പി യുടെ വിജയറാലി അമൃത്സറില്‍ നടക്കുകയാണ്. ആഘോഷ പരിപാടികള്‍ക്കായി പഞ്ചാബിലെത്തിയ അരവിന്ദ് കെജ്രിവള്‍ ഭഗവന്ത് മന്നിനൊപ്പം റാലിയില്‍ പങ്കെടുക്കുന്നുണ്ട്.