Sat. May 4th, 2024
ടോക്കിയോ:

ജപ്പാനിലെ ചില പബ്ലിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ പോണി ടെയില്‍ രീതിയില്‍ മുടി കെട്ടുന്നത് നിരോധിച്ചു. ഇത്തരത്തിലുള്ള മുടികെട്ടല്‍ രീതി പുരുഷന്മാരെ ലൈംഗികമായി ഉത്തേജിപ്പിക്കുമെന്ന വാദത്തെ തുടര്‍ന്നാണ് സ്‌കൂളുകൾ പോണിടെയിൽ നിരോധിച്ചത്.

പെൺകുട്ടികൾ പോണിടെയിൽ രീതിയില്‍ മുടി ക്രമീകരിക്കുന്നത്, അവരുടെ കഴുത്ത് അനാവൃതമാക്കും ഇത് പുരുഷ വിദ്യാർത്ഥികളെ “ലൈംഗികമായി ഉത്തേജിപ്പിക്കും” എന്നാണ് നിരോധനത്തിന് അടിസ്ഥാനമായി പറയുന്നത്. 2020 ൽ നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നത് ഫുക്കോക്കയിലെ സ്കൂളുകളില്‍ പത്തില്‍‍ ഒന്ന് എന്ന കണക്കില്‍ പോണിടെയിൽ നിരോധിച്ചിട്ടുണ്ടെന്നാണ്.