Mon. Dec 23rd, 2024

ആരാധകര്‍ക്ക് എന്നും വിസ്മയമാണ് എ ആര്‍ റഹ്മാനും അദ്ദേഹത്തിന്‍റെ സംഗീതവും. റോജ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് എ ആര്‍ റഹ്മാന്‍ എന്ന സംഗീത രാജാവിന്റെ ഉയര്‍ച്ച.

പിന്നീട് റഹ്മാന്‍റെ മാസ്മരിക സംഗീതങ്ങളായിരുന്നു ജനങ്ങള്‍ കേട്ടത്. റഹ്മാനും ഭാര്യ സൈറ ബാനുവും 27ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ന്. ഈ ദിനത്തില്‍ റഹ്മാന്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സൈറയ്‌ക്കൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.

ഒന്നിച്ചു ജീവിക്കുന്നതും കലയാണ് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പോസ്റ്റ്. പ്രണയവും മനസിലാക്കലും എന്നും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നിരവധി പേരാണ് ദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തുന്നത്. 1995 മാര്‍ച്ച് 12നാണ് റഹ്മാനും സൈറ ബാനുവും വിവാഹിതരാവുന്നത്. ഇവര്‍ക്ക് മൂന്ന് മക്കളാണ്.