Sun. Dec 22nd, 2024
കൊച്ചി:

ജീവിതത്തെ കീഴ്മേല്‍ മറിച്ച സംഭവത്തിന് ശേഷം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പിന്തുണച്ച പി ടി തോമസിനെ നന്ദിയോടെ സ്മരിക്കുമെന്ന് നടി ഭാവന. തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തേക്കുറിച്ച് ആദ്യം അറിഞ്ഞവരില്‍ ഒരാളാണ് പി ടി തോമസ്. എല്ലാ പ്രതിസന്ധിയിലും സത്യം വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നതായി ഭാവന പ്രതികരിക്കുന്നു.

ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവനയുടെ പ്രതികരണം. ആദ്യം മുതല്‍ തന്നെ നീതിക്ക് വേണ്ടി പോരാടണമെന്ന് വ്യക്തമാക്കിയ വ്യക്തിയായിരുന്നു പി ടി തോമസ്. വിഷമ ഘട്ടത്തില്‍ സത്യം വിജയിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നുവെന്നും ഭാവന പറയുന്നു. ഒപ്പമുണ്ടായിരുന്നവരേക്കുറിച്ചും സുഹൃത്തുക്കളേക്കുറിച്ചുമുള്ള ചോദ്യത്തിനാണ് ഭാവനയുടെ പ്രതികരണം.