Sun. Dec 22nd, 2024
ന്യൂഡൽഹി:

കോൺ​ഗ്രസിന് ബദലായി ദേശീയ ശക്തിയായ ആം ആദ്‌മി പാർട്ടി വളരുമെന്നും കെജ്‌രിവാൾ ഭാവി പ്രധാനമന്ത്രിയാണെന്നും പഞ്ചാബ് എഎപി നേതാവ് രാഘവ് ഛദ്ദ.

ആയിരക്കണക്കിന് ജനങ്ങളുടെ പ്രതിക്ഷയാണ് കെജ്‌രിവാൾ. ദൈവം തയ്യാറാണെങ്കിൽ ആളുകൾ അവസരം നൽകുകയാണെങ്കിൽ, അദ്ദേഹം തീർച്ചയായും പ്രധാനമന്ത്രി വരെയാവും. പഞ്ചാബ് തെരഞ്ഞെടുപ്പുകൾ കാണിക്കുന്നത് എഎപി ഒരു ദേശീയ രാഷ്‌ട്രീയ ശക്തിയായി ഉയർന്നുവെന്നാണെന്നും ദേശീയ തലത്തിൽ കോൺഗ്രസിന് ബദലാകുക ആം ആദ്‌മി ആയിരിക്കുമെന്നും രാഘവ് ഛദ്ദ പറഞ്ഞു.