Mon. Dec 23rd, 2024
ഉത്തരാഖണ്ഡ്:

ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് തോല്‍വി. ലാല്‍കുവ നിയമസഭാ സീറ്റില്‍ നിന്നാണ് ഹരിഷ് റാവത്ത് മത്സരിച്ചത്. അതേസമയം ഹരീഷ് റാവത്തിന്റെ മകള്‍ അനുപമ റാവത്ത് വിജയം നേടി.

ഹരിദ്വാറിലെ റൂറല്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് അനുപമ ജനവിധി തേടിയത്. വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ ഹരിഷ് റാവത്ത് ബഹുദൂരം പിന്നിലായിരുന്നു. ബിജെപി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി 1068 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.