Sun. Dec 22nd, 2024
മുംബൈ:

വിവേക് അഗ്നിഹോത്ര ചിത്രമായ ‘ദി കശ്മീർ ഫയൽസി’ന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ പൊതു താത്പര്യ ഹരജി ബോംബെ ഹൈക്കോടതി തള്ളി. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സ്വദേശിയായ ഇൻതിസാർ ഹുസൈൻ സെയ്ദ് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് എം എസ് കാർണിക് എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹരജി തള്ളിയത്. ഉത്തരവിന്റെ വിശദമായ കാരണങ്ങൾ പിന്നീട് അറിയിക്കുമെന്നും ബെഞ്ച് അറിയിച്ചു. ഗംഗുഭായ് കത്യവാഡി എന്ന സിനിമക്കെതിരായ പൊതുതാൽപര്യ ഹരജികളിൽ രണ്ടാഴ്ച മുമ്പ് പുറപ്പെടുവിച്ച വിധി വായിക്കാൻ ശ്രമിച്ചിരുന്നോ എന്ന് വാദം കേൾക്കുന്നതിനിടെ ഹരജിക്കാരനെ പ്രതിനിധീകരിച്ച അഭിഭാഷകനോട് ബെഞ്ച് ചോദിച്ചു.

ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി ബി എഫ്‌ സി) നൽകിയ സർട്ടിഫിക്കറ്റിനെ ഹരജിക്കാർ ചോദ്യം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികൾ തള്ളിയത്.