Wed. Jan 22nd, 2025
വ​ട​ക​ര:

ല​ഹ​രി​ക്ക് സി​ന്ത​റ്റി​ക്ക് മ​രു​ന്നു​ക​ളും വേ​ദ​ന​സം​ഹാ​രി​ക​ളു​മ​ട​ക്കം പു​തു​വ​ഴി തേ​ടി യു​വ​ത​ല​മു​റ. കാ​ന്‍സ​ര്‍ രോ​ഗി​ക​ള്‍ക്ക് ന​ല്‍കു​ന്ന വേ​ദ​ന​സം​ഹാ​രി ബൂ​പ്രി​നോ​ര്‍ഫി​ന്‍ അ​ട​ക്കം ല​ഹ​രി​ക്ക് വി​ദ്യാ​ർത്ഥി​​ക​ള്‍ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ർത്ഥി​​ക​ളെ ല​ക്ഷ്യ​മി​ട്ട് കോ​ള​ജു​ക​ളും ഹോ​സ്റ്റ​ലു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ല​ഹ​രി മാ​ഫി​യ പി​ടി​മു​റു​ക്കു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ളെ ത​ന്നെ ഏ​ജ​ന്റു​മാ​രാ​ക്കി​മാ​റ്റി കാ​മ്പ​സു​ക​ള​ട​ക്കം വി​പ​ണി​യാ​ക്കി മാ​റ്റു​ക​യാ​ണ്. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യോ​ടെ മാ​ത്രം വി​ല്‍പ​ന ന​ട​ത്തേ​ണ്ട മ​രു​ന്നു​ക​ൾ വി​ദ്യാ​ർ​ത്ഥി​ക​ള്‍ക്ക് ഇ​ട​യി​ല്‍ സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്. വ​ട​ക​ര​യി​ൽ ബൈ​ക്കി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന മാ​ര​ക ല​ഹ​രി​മ​രു​ന്ന് എം ഡിഎം​എ​യു​മാ​യി ദേ​ശീ​യ പാ​ത​യി​ൽ യു​വാ​വി​നെ ക​ഴി​ഞ്ഞ​ദി​വ​സം എ​ക്സൈ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.

കൊ​യി​ലാ​ണ്ടി ന​ടു​വ​ണ്ണൂ​ർ കാ​വി​ൽ സ്വ​ദേ​ശി ഫി​ലോ​സ് (22) നെ​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 7.95 ഗ്രാം ​എ ​ഡി എം എ ക​ണ്ടെ​ടു​ത്ത​ത്. വ​ട​ക​ര എ​ക്സൈ​സ് ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്.