Mon. Dec 23rd, 2024
തിരുവനന്തപുരം:

ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം ഡബ്ള്യു സി സി പോരാട്ടം തുടരുമെന്ന് സംവിധായിക അഞ്ജലി മേനോൻ. നടിയുടെ പ്രശ്‍നം ഏറ്റെടുത്തപ്പോൾ സൗഹൃദങ്ങൾ നഷ്ടമായി. അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുമ്പോൾ ഒരു വിഭാഗം അസ്വസ്ഥരാകുമെന്നാണ് അനുഭവം. എല്ലാവരെയും സന്തോഷിച്ചു പോരാട്ടം നടത്താൻ ആകില്ല. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അഞ്ജലി മേനോൻ പറഞ്ഞു.

അതിജീവിത ഒളിഞ്ഞിരിക്കേണ്ട ആളല്ലെന്നും അതിരുകൾ ഭേദിച്ച് പുറത്തുവന്ന്, തുറന്നു പറച്ചലിന് തയാറായ നടിയെ അഭിനന്ദിക്കണമെന്നും അഞ്ജലി പറഞ്ഞു. അതിജീവിത സംസാരിക്കുന്നത് സമൂഹം കേൾക്കണം. ഡബ്ള്യു സി സി യെ തുടക്കം മുതൽ സിനിമ സംഘടനകൾ ശത്രു പക്ഷത്താണ് നിറുത്തുന്നതെന്നും അവർ പറഞ്ഞു.