Mon. Dec 23rd, 2024
യുക്രൈന്‍:

റഷ്യ ആക്രമണം കടുപ്പിച്ചുകൊണ്ടിരിക്കുമ്പോഴും യുക്രൈനില്‍‌ നിന്നും ചില നല്ല വാര്‍ത്തകളും വരുന്നുണ്ട്. മാതൃരാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്നതിനിടയില്‍ ഒരുമിച്ച് ജീവിച്ച് പോരാടാന്‍ തീരുമാനിച്ചിരിക്കുകയാണ് രണ്ട് യുക്രൈന്‍ സൈനികര്‍. ഞായറാഴ്ച യുദ്ധഭൂമിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

112 ബ്രിഗേഡിലെ ടെറിട്ടോറിയൽ ഡിഫൻസിലെ ലെസ്യയും വലേരിയുമാണ് വിവാഹിതരായത്. സൈനിക വേഷത്തില്‍ തന്നെയായിരുന്നു ഇരുവരും ചടങ്ങിനെത്തിയത്. വധുവിന്‍റെ കയ്യില്‍ ബൊക്കയും തലയില്‍ കിരീടവും ഉണ്ടായിരുന്നു എന്ന വ്യത്യാസം മാത്രം.

ദമ്പതികളെ ആശിര്‍വദിക്കാന്‍ പുരോഹിതനും ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പും സമാനമായ തരത്തില്‍ മറ്റൊരു വിവാഹവും യുക്രൈനില്‍ നടന്നിരുന്നു.