Mon. Dec 23rd, 2024
കീവ്‌:

ഉക്രയ്‌നിലെ കിയവിൽ വെടിയേറ്റ വിദ്യാർഥി ഹർജോത് സിങ്‌ ഇന്ന്‌ നാട്ടിലേക്ക് മടങ്ങും. പോളണ്ടിൽ നിന്ന് വ്യോമസേനാ വിമാനത്തിലാണ് ഡൽഹിയിൽ എത്തിക്കുന്നത്. ഡൽഹി ഛത്തർപുർ സ്വദേശിയായ ഹർജോതിന് ഫെബ്രുവരി 27നാണ് വെടിയേറ്റത്. കിയവിലെ ആശുപത്രിയിൽ ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

റഷ്യയുടെ ആക്രമണം രൂക്ഷമായ കിയവിൽ നിന്ന് അതിർത്തിയിലേക്ക് കാറിൽ പോകുമ്പോഴാണ് ഹർജോതിന് തോളിൽ വെടിയേറ്റത്. കാലിലും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ പാസ്‌പോർട്ടടക്കമുള്ള രേഖകളും നഷ്ടമായിരുന്നു. വെടിയേറ്റ ശേഷം നിരവധി തവണ എംബസിയുമായി ബന്ധപ്പെട്ടിട്ടും സഹായം ചെയ്‌തില്ലെന്ന് ഹർജോത് വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ചിരുന്നു.